Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umer Faisy Mukkam

പെ​രു​ന്നാ​ളി​ന് കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി; മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി സ​മ​സ്ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ളി​ന് മൂ​ന്ന് ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ൽ ഉ​ല​മ. കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​സ്ത നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് പെ​രു​ന്നാ​ളി​ന് നി​ല​വി​ൽ ല​ഭി​ക്കു​ന്ന ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തെ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് സ​മ​സ്ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​മ​സ്ത​യു​ടെ നൂ​റാം വാ​ർ​ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കി​യ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു കൂ​ടു​ത​ൽ അ​വ​ധി ദി​വ​സ​ങ്ങ​ൾ.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി കേ​ര​ള​ത്തി​ലും അ​വ​ധി മൂ​ന്ന് ദി​വ​സ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്കം, മു​ശാ​വ​റ അം​ഗം അ​സ്ഗ​റ​ലി ഫൈ​സി ത​ങ്ങ​ൾ, സ​മ​സ്ത മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി​യ​ത്.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് അ​വ​ധി ക​ല​ണ്ട​റി​ൽ മാ​റ്റം വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് സ​മ​സ്ത നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up